കതിരിട്ടപാടം വറ്റിവരണ്ടു: പഴശ്ശി കനാലിന് ബണ്ടുകെട്ടി വെള്ളമെത്തിച്ച് കര്‍ഷകര്‍

Kannadiparamba online news



 മയ്യില്‍:  പച്ച പാടത്ത് കതിരിട്ട നെല്‍ച്ചെടികള്‍ വെള്ളമില്ലാതെ ഉണങ്ങി കരിയുന്നതില്‍ മനംനൊന്ത കര്‍ഷകര്‍ക്ക്  കുളിരായി പഴശ്ശി പദ്ധതിയിലെ വെള്ളമെത്തിച്ച് കര്‍ഷകര്‍. പഴശ്ശി പദ്ധതിയുടെ പ്രധാന കനാലിലൂടെ ഒഴുകുന്ന വെള്ളം തടയണ നിര്‍മിച്ച്  തടഞ്ഞു നിര്‍ത്തിയാണ് പെരുമാച്ചേരി പാടശേഖരത്തില്‍ വെള്ളമെത്തിയത്. കൃഷി ഭവന്‍ മൂഖാന്തിരം ലഭിച്ച  ശ്രേയസ് നെല്ലിനമാണ് 15 ഏക്കറില്‍ കതിരിട്ടപ്പോള്‍ വെള്ളം വറ്റി വരണ്ടത്. കഴിഞ്ഞ മാസം മുതലാണ്  കടുത്ത വേനലില്‍ പാടം വിണ്ടു കീറാന്‍ തുടങ്ങിയത് കര്‍ഷകരെ അങ്കലാപ്പിലാക്കിയത്. ഇതിനിടെ പഴശ്ശി പദ്ധതിയിലെ വെള്ളം വരുന്നത്  ഏറെ പ്രതീക്ഷയോടെ കര്‍ഷകര്‍ കാത്തിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒഴുക്ക് കുറയാന്‍ തുടങ്ങിയതോടെ പാടശേഖര സെക്രട്ടറി രമേശന്‍ കോറോത്ത്  പദ്ധതിയുടെ അസിസ്റ്റന്റ് എഞ്ചിനീയര്‍  പ്രമീളയുമായി ബന്ധപ്പെടുകായിരുന്നു. ഉപകനാലുകളെല്ലാം അടച്ചിട്ട നിലയിലാണെന്ന  മറുപടിയാണ്  ആദ്യം ലഭിച്ചതെങ്കിലും പിന്നീട്  കനാലില്‍ ബണ്ട് കെട്ടി  പാടശേഖരത്തിലേക്ക് വെള്ളം തിരിച്ചു വിടാന്‍ അനുമതി  ലഭിക്കുകയായിരുന്നു. ഇരുമ്പു പൈപ്പുകളും മറ്റും വാടകക്കെത്തിച്ച്  രണ്ട് ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഞായറാഴ്ച പാടത്തേക്ക് വെള്ളമൊഴുകാന്‍ തുടങ്ങിയത്. പാടശേഖരസമിതി പ്രസിഡന്റ് കെ.ശിവാനന്ദന്‍,കെ.പി.പ്രഭാകരന്‍, എ.പങ്കജാക്ഷന്‍, ചിന്താമണി രമേശന്‍, വി.പ്രദീപന്‍, പ്രിയേഷ് ഇടമന, പി.പി. ബാപ്പു, കെ.മോഹനന്‍ തുടങ്ങിയ നിരവധി പാടശേഖര പ്രവര്‍കരാണ് കൃഷി സംരക്ഷിക്കാന്‍ കൈകോര്‍ത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!