തട്ടിക്കൊണ്ടുപോയി 6.5 ലക്ഷം കവർന്നു, ഒരാൾ അറസ്റ്റിൽ

Kannadiparamba online news

വളപട്ടണം : ബാങ്കിൽ പണയം വെച്ച സ്വർണമെടുക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് തളിപ്പറമ്പ് സ്വദേശിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ആറര ലക്ഷം കവർന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തലശ്ശേരി സ്വദേശി പി.അഷറഫിനെ (40) ആണ് വളപട്ടണം പോലീസ് അറസ്റ്റുചെയ്തത്.

തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി കെ.എം.അഗസ്റ്റിന്റെ പണമാണ് കവർന്നത്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമാണ് സംഭവം.
ബാങ്കിൽ പണയംവെച്ച 97 ഗ്രാം സ്വർണം എടുക്കാൻ സഹായം തേടി കെ.മൻസൂർ സ്കൂട്ടറിൽ അഗസ്റ്റിനെ കൊണ്ടുപോയതാണെന്നാണ് പരാതി. മുൻപ്‌ ഇങ്ങനെ സഹായിച്ചിരുന്നു. പഞ്ചായത്തോഫീസിന് മുൻപിൽ വെച്ച് കൂട്ടുപ്രതി അഷറഫിന്റെ സഹായത്തോടെ അഗസ്റ്റിന്റെ 6.5 ലക്ഷം തട്ടിയെടുക്കുകയും രക്ഷപ്പെടുകയും ചെയ്തെന്ന് വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മൻസൂറിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. അഷ്റഫിനെ റിമാൻഡ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!