മുസ്‌ലിം ലീഗ് ‘സ്നേഹാദരം’ പരിപാടി 15-ന്

Kannadiparamba online news

കണ്ണൂർ : ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ഫെബ്രുവരി അഞ്ചുവരെ നടത്തിയ ദേശരക്ഷായാത്ര വിജയിപ്പിച്ച മുഴുവൻ ലീഗ് പ്രവർത്തകരെയും ഘടകങ്ങളെയും ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു. ദേശരക്ഷായാത്ര വിജയിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചവരെ പങ്കെടുപ്പിച്ച്‌ 15-ന് രാവിലെ 10-ന് കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിക്കും. വനിതാ ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ഭൂപടനിർമാണമത്സരത്തിൽ വിജയിച്ച മണ്ഡലം കമ്മിറ്റികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യും.

സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. അബ്ദുൽകരീം ചേലേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ഭാരവാഹികളായ കെ.എ.ലത്തീഫ്, അഡ്വ. എസ്.മുഹമ്മദ്, കെ.പി.താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി.മുഹമ്മദലി, മഹമ്മൂദ് അള്ളാംകുളം, എൻ.കെ.റഫീഖ്, ബി.കെ.അഹമ്മദ് പങ്കെടുത്തു.


ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ഭാരവാഹികളായ കെ.എ.ലത്തീഫ്, അഡ്വ. എസ്.മുഹമ്മദ്, കെ.പി.താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി.മുഹമ്മദലി, മഹമ്മൂദ് അള്ളാംകുളം, എൻ.കെ.റഫീഖ്, ബി.കെ.അഹമ്മദ് പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!