ബൈക്കിലെത്തി മാല കവർച്ച നിരവധി കേസിലെ പ്രതി പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്.ബൈക്കിലെത്തിവയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്ന പ്രതി പിടിയിൽ. ടൈൽസ് പണിക്കാരൻപയ്യന്നൂർ അന്നൂർ സ്വദേശി പി. പി.ലിജീഷിനെ (32)യാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 22നു രാവിലെ 9.30 മണിക്ക് പച്ചക്കറി വെള്ളമൊഴിച്ച് പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ മൂന്നര പവന്റെ മാലയാണ് പ്രതി പൊട്ടിച്ചു ബൈക്കിൽ കടന്നു കളഞ്ഞത്.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ. പി എസിന്റെ മേൽനോട്ടത്തിൽ തളിപ്പറമ്പ ഡിവൈഎസ്.പി. പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ, പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജോ
അഗസ്റ്റിൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂർ, കാസറഗോഡ് ജില്ലകളിലായി250 ഓളം നിരീക്ഷണ ക്യാമറകൾ ആണ് പോലീസ് സംഘം പരിശോധിച്ചത്. പോലീസിനെ വഴി തെറ്റിക്കാനായി കൃത്യത്തിന് ശേഷം പ്രതി നേരിട്ടു വീട്ടിൽ പോകാതെ വിവിധ സ്ഥലങ്ങളിൽ ചുറ്റി കറങ്ങിയാണ് തിരിച്ചു പോയത്. തുടർന്ന് സംഭവസമയത്ത് പ്രതി ഉപയോഗിച്ച ബൈക്കിലെ വ്യാജ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.
ഡിവൈഎസ്. പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ വയോധികയുടെ മൂന്ന് പവൻ്റെ മാല പൊട്ടിച്ചെടുത്തതും ഇയാളാണെന്നും തിരിച്ചറിഞ്ഞു. പ്രതിക്ക് ശ്രീകണ്ഠാപുരം,മട്ടന്നൂർ, ചൊക്ലി എന്നീ പോലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 ൽ ഓരോ കേസുകൾ നിലവിലുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!