- കൊളച്ചേരി: എൽ.ടി എബിസി കേബിൾ ജോലി നടക്കുന്നതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ദാലിൽ പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ റീ പെയിന്റിംഗ് നടക്കുന്നതിനാൽ നാളെ രാവിലെ 8.30 മുതൽ 9.30 വരെ കൊളോളം, 9.30 മുതൽ 10.30 വരെ മുട്ടന്നൂർ പള്ളി, 10.30 മുതൽ 11.30 വരെ മുട്ടന്നൂർ, 11.30 മുതൽ 12.30 വരെ പൂഞ്ചിലോയ്ട്, 12.30 മുതൽ 1.30 വരെ കോടിക്കണ്ടി ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
- എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ വാരം റോഡ്, കാര്യാപ്പ് സ്കൂൾ, ചേലേരി മുക്ക്, കയ്യങ്കോട്, നൂഞ്ഞേരി, മുണ്ടേരി കടവ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ ജോലി നടക്കുന്നതിനാൽ നാളെ രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ കൊളച്ചേരി മുക്ക് ട്രാൻസ്ഫോർമർ പരിധിയിലും, എട്ട് മുതൽ മൂന്ന് മണി വരെ പാട്ടയം വായനശാല, പാട്ടയം സ്കൂൾ ട്രാൻസ്ഫോർമർ പരിധികളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
- ലൈനിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലാത്തൂർ ഐഡിയ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
- ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ പത്ത് മുതൽ ഒരു മണി വരെ ഏച്ചൂർ സെക്ഷനിലെ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

