ശ്രീകണ്ഠപുരം: പുസ്തകങ്ങൾ പുസ്തകങ്ങൾ പുസ്തകങ്ങൾ മാത്രം എന്ന ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ ഉരുവിട്ട് കൊണ്ട് പുസ്തകങ്ങളോടുള്ള ഇഷ്ടത്താൽ പുസ്തക സഞ്ചാരം നടത്തുന്ന ബഷീർ പെരുവളത്ത് പറമ്പിന്റെ ലേഖ നി പുസ്തക സഞ്ചാരം ശ്രദ്ധേയമാകുന്നു. കണ്ണൂർ ജില്ലയിലെ പെരുവളത്ത് പറമ്പ് സ്വദേശിയും ഇപ്പോൾ മലപ്പട്ടം താമസക്കാരനുമായ ബഷീർ പെരുവളത്ത് പറമ്പ് എന്ന എഴുത്തുകാരനാണ് ഈ പുസ്തക പ്രേമി . കാൽ നൂറ്റാണ്ടിലേറെയായി സാംസ്ക്കാരിക പ്രവർത്തനം നടത്തുന്ന ഇദ്ദേഹo കഴിഞ്ഞ ആറ് വർഷമായി ഏറെ ശ്രദ്ധേയമായി സാഹിത്യ തീരമെന്ന പുഴയോര പുസ്തക ചർച്ച നടത്തുന്നു. പെയിന്റിംഗ് ജോലി എടുത്ത് കുടുംബം പോറ്റുന്നതിനിടയിൽ വൈകുന്നേരങ്ങളിലും, ഞായറാഴ്ചകളിലും, മറ്റ് ഒഴിവ് വേളകളിലും മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും വിവിധ പ്രസാധകരുടെയും പുസ്തകങൾ സാംസ്ക്കാരിക പരിപാടികൾക്കും മറ്റും കൊണ്ട് നടന്ന് പ്രദർശിപ്പിക്കുകയാണ്. ലൈബ്രറികളിൽ തന്നെ പുസ്തകമെടുക്കാൻ ആളുകൾ കുറഞ്ഞ കാലത്ത് പുസ്തകങ്ങൾ ആളുകൾ മറിച്ചെങ്കിലും നോക്കട്ടെ എന്ന് പറഞ്ഞാണ് പുസ്തക തന്റെ കയ്യിലുളള പുതിയ പുസ്തകങ്ങൾ പരിപാടികൾക്ക് കൊണ്ട് പോയി പ്രദർശിപ്പിക്കുന്നത്. പലപ്പോഴും നൂറ് രൂപയുടെ പുസ്തകങ്ങൾ പോലുംവിൽക്കാൻ സാധിക്കില്ലെങ്കിലും, പുസ്തക പ്രേമികളുടെ ഒരു കാലം വരുമെന്ന പ്രതീക്ഷയിലാണ് വായന യേയും പുസ്തകങ്ങളേയും ഇഷ്ടപ്പെടുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഈ എഴുത്തുകാരൻ (കഥ നോവൽ, കവിത, ലേഖന സമാഹാരം) എന്നിവയാണ് ഇദ്ദേഹം കൊണ്ട് നടക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

