കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറൽ നടന്നു

Kannadiparamba online news

ചട്ടുകപ്പാറ : കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് 20-20 പാർപ്പിട പദ്ധതിയിൽ നാല് അതിദരിദ്ര കുടുംബങ്ങൾക്ക് നിർമിച്ച വീടുൾപ്പെടെ 42 വീടുകളുടെ താക്കോൽ കൈമാറൽ കേരള ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അധ്യക്ഷയായി.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ പി കെ മുനീർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ലിജി, എൻ അനിൽ കുമാർ, ഉത്തമൻ വേലിക്കാത്ത്, പി കെ വിനോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ പ്രഭാകരൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!