മയ്യില്‍: വര്‍ഷങ്ങളായി ഇടുങ്ങിയ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മയ്യില്‍ പോലീസ് സ്‌റ്റേഷന് കെട്ടിടം പണിയാന്‍ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി അനുവദിച്ചു. 2010 ല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വീര്‍പ്പു മുട്ടി കഴിയുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതോടെ ആശ്വാസമാകും. എം.വി. ഗോവിന്ദന്‍ മന്ത്രിയായിരുന്നപ്പോള്‍ മയ്യില്‍ നിരത്തു പാലത്തിനു സമീപത്തെ പൊതുമരമാതത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗത്തില്‍ നിന്ന്52 സെന്റ് ഭൂമി വിട്ടുകിട്ടുന്നതിനായി നടപടിയെടുത്തിരുന്നു. 2022 ഓഗസ്റ്റില്‍ ഭൂമി കൈമാറ്റ വ്യവസ്ഥ പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി മയ്യില്‍ വില്ലേജ് ഓഫീസര്‍ പി.കെ. വിനീഷിന്‍രെ നേതൃത്വത്തില്‍ ഭൂമി കൈമാറുകയും ചെയ്തിരുന്നു. വര്‍ഷത്തില്‍ ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അഞ്ച് പഞ്ചായത്തുകള്‍ പരിധിയായുള്ളതുമായ സ്റ്റേഷന് കെട്ടിടമില്ലാത്തത് ഏറെ ചര്‍ച്ചയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

