ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മയ്യിൽ സ്വദേശി

Kannadiparamba online news

മയ്യിൽ: കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന KENYU RYU ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ (75 കിലോ വിഭാഗം) മത്സരത്തിൽ കണ്ണൂർ മയ്യിൽ സ്വദേശി സുഫിയാൻ പി.പി ഒന്നാം സ്ഥാനം നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ പഞ്ചാബ് സ്വദേശിക്ക് എതിരെയാണ് സുഫിയാൻ മത്സരിച്ചത്. മയ്യിലിലെ മുഹമ്മദലി – സുമയ്യ ദമ്പതികളുടെ മകനായ സുഫിയാൻ, മയ്യിൽ ഐ.ടി.എം കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. മയ്യിൽ Chines kenpo Karate kick ബോക്സിങ് അക്കാദമിയിൽ ആണ് പരിശീലനം.
ഗുസ്തിയിലും കരാട്ടെയിലും സംസ്ഥാന തലത്തിൽ സമ്മാനം നേടിയ സുഫിയാൻ, നാഷണൽ ഖുരേഷ് ഗുസ്തി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിക്കാൻ യോഗ്യത നേടുകയും, കഴിഞ്ഞ മാസം എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ നടന്ന ഒന്നാമത് സംസ്ഥാനതല ബീച്ച് ജൂഡോ മത്സരത്തിൽ സീനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!