പാറമ്മൽ ചോന്നമ്മ ക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും

Kannadiparamba online news

മയ്യിൽ : മുല്ലക്കൊടി പാറമ്മൽ പുതിയപുരയിൽ ചോന്നമ്മ ക്ഷേത്രം കളിയാട്ട ഉത്സവം അഞ്ചിന് തുടങ്ങും. അഞ്ചിന് ഉച്ചക്ക് 12-ന് പാലും അരിയും കയറ്റൽ, ഒന്നിന് പെരുമ്പാറ ഭഗവതി അമ്മയുടെ കലശം. വൈകീട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര. ആറിന് പുത്തരി അടിയന്തിരം, തുടർന്ന് തോറ്റങ്ങൾ. ആറിന് വൈകീട്ട് 5.30-ന് ഇളങ്കോലം. തുടർന്ന് കാഴ്ചവരവ്. രാത്രി ഏഴിന് അന്നദാനം. തുടർന്ന് വെള്ളാട്ടങ്ങൾ. ഏഴിന് പുലർച്ചെ മൂന്നിന് പെരുമ്പാറ ഭഗവതിയുടെ പുറപ്പാട്. ആറിന് ഗുളികൻ തെയ്യം, ഏഴിന് പുള്ളൂർ കണ്ണൻ തെയ്യം, എട്ടിന് കാരൻ തെയ്യം. 11-ന് ചോന്നമ്മ ഭഗവതിയുടെയും തായ്പരദേവതയുടെയും പുറപ്പാട്. 12-ന് അന്നദാനം. തുടർന്ന് തുലാഭാരം തൂക്കൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!