പുതിയതെരു : പുതിയതെരു ബാബാസ് ഹോട്ടലിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ തീപ്പിടിത്തമുണ്ടായി.
ഹോട്ടലിലെ അടുക്കളയിൽനിന്നാണ് തീ പടർന്നത്. ഹോട്ടൽ ജീവനക്കാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂരിൽനിന്ന് രണ്ട് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് ജീവനക്കാർ പറഞ്ഞു. പാത്രങ്ങളും ഫാനും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിൻഡറിലേക്ക് തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

