കൂത്തുപറമ്പ്:കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ.കെ യുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എക്സ്സൈസ് സർക്കിൾ നടത്തിയ പരിശോധനയിൽ തലശ്ശേരി താലൂക്കിൽ കായലോട് ഭാഗത്ത് വെച്ച് 1.5 മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി കേസെടുത്തു. കായലോട് പെട്രോൾ പമ്പിന് അടുത്തായാണ് റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) മാരായ പ്രമോദൻ. പി,ഷാജി. യു , കണ്ണൂർ IB അസിസ്റ്റൻ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) സുകേഷ് കുമാർ. വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു . എൻ .സി, സുബിൻ. എം , ജിജീഷ്. സി, ബിനീഷ്. എ.എം എക്സൈസ് ഡ്രൈവർ സജീവ് കെ. കെ എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

