24 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്. കാറിൽ കടത്തുകയായിരുന്ന 24 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പുളിങ്ങോം രാജഗിരി സ്വദേശി നവജീവൻ. ടി. ജോർജിനെ (47)യാണ്
എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രനും സംഘവും പിടികൂടിയത്.
മാതമംഗലം പുനിയംകോട് വെച്ചാണ് വിൽപനക്കായി കെഎൽ.59.പി.6085 നമ്പർ വാഗണർ കാറിൽ കടത്തുകയായിരുന്ന മദ്യ ശേഖരവുമായി യുവാവ് പിടിയിലായത്.
റെയ്ഡിൽ ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി.വി.വി ,ഗ്രേഡ്പ്രിവന്റീവ് ഓഫീസർ കൃഷ്ണൻ.കെ.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ സനേഷ്.പി.വി , സൂരജ് പി, എന്നിവരും ഉണ്ടായിരുന്നു.
അതേ സമയംബൈക്കിൽ കടത്തിക്കൊണ്ടു പോകുകയായിരുന്ന അഞ്ചര ലിറ്റർ മദ്യവുമായി മദ്ധ്യവയസ്കനെയും എക്സൈസ് സംഘം പിടികൂടി.
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി. ഷാജിയും സംഘവും അമ്മാനപ്പാറ ,മാതമംഗലം , പേരൂൽ,എരമം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് മാതമംഗലത്ത് വെച്ച് കെഎൽ .59. ജി..9253 നമ്പർ ഹീറോ പാഷൻ പ്രോ ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചര ലിറ്റർ മദ്യവുമായി പി.ഡി.ആൻ്റണി
(56) യെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!