കണ്ണൂർ: ജില്ലാ അഗ്രീ ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവം പന്തലിന് കാൽനാട്ടി.പോലീസ് മൈതാനിയിൽ ജില്ലാ കളക്ടർ ശ്രീ അരുൺ കെ വിജയൻ ആണ് കാൽ നാട്ട് നിർവഹിച്ചത്. ചടങ്ങിൽ യു കെ ബി നമ്പ്യാർ, പിസി മിത്രൻ, സെക്രട്ടറി വി പി കിരൺ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 8 മുതൽ 19 വരെ പോലീസ് മൈതാനിയിലാണ് ഫ്ലവർഷോ സംഘടിപ്പിക്കുന്നത്.
ചിത്രരചന മത്സരം നാളെ
പുഷ്പോത്സവത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ ജില്ലാതല ചിത്രരചന മത്സരം ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർലാൽ നെഹ്റു ലൈബ്രറി ഹാളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ ശ്രീ വർഗീസ് കളത്തിൽ അധ്യക്ഷനാവും. നഴ്സറി തലം മുതൽ മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികളുടെ രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞു. രജിസ്റ്റർ ചെയ്യാത്തവർക്ക് ഹാളിൽ നേരിട്ട് എത്തി 10 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യാവുന്നതാണ്.
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

