മയ്യിൽ – കമ്പിൽ – കണ്ണൂർ റൂട്ടിലെ ബസ്സമരം പിൻവലിച്ചു ; ബസുകൾ ഇന്ന്തന്നെ ഓടിത്തുടങ്ങും

Kannadiparamba online news

മയ്യിൽ :- മയ്യിൽ – കമ്പിൽ – കണ്ണൂർ റൂട്ടിൽ ഇന്നലെ ആരംഭിച്ച ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 10 മണിക്ക് നടന്ന ചർച്ചയിലാണ് ബസ് സമരം പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും.

മയ്യിൽ സ്റ്റേഷൻ CI സുമിത്, എസ്. ഐ പ്രതീഷ്, പ്രശോഭ്, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ നടന്ന ചർച്ചയിലാണ് തീരുമാനം.
ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനും ഉത്തരം സംഭവങ്ങൾ ആവർത്തികതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ചർച്ചയിൽ തീരുമാനമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!