പ്രസുടമകളുടെ കളക്ടറേറ്റ് ധർണ മേയർ ഉദ്ഘാടനം ചെയ്തു.

Kannadiparamba online news

കണ്ണൂർ : പ്രസുടമകളുടെ കളക്ടറേറ്റ് ധർണ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.

ജി.എസ്.ടി. 18 ശതമാനത്തിൽനിന്ന് 12 ആയി കുറയ്ക്കുക, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലെ അച്ചടിജോലികൾ കേരളത്തിലെ പ്രസുകൾക്ക് നൽകുക, അഞ്ച് എച്ച്.പി.യിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന അച്ചടിസ്ഥാപനങ്ങളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റി ധർണ നടത്തിയത്
ജില്ലാ പ്രസിഡന്റ് കെ.ഇ. ഷാദുലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. പുരുഷോത്തമൻ, എം. പ്രകാശൻ, സി. സമീർ, കെ.കെ. വിനോദ് കുമാർ, സി.കെ.പി. റഹീസ്, പി. നാരായണൻ, രാജൻ തീയ്യറത്ത്, കെ.പി. അബ്ദുറഹിമാൻ, പി.എ. അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!