നാറാത്ത് കാക്കത്തുരുത്തിയിൽ ഒരുസംഘം ആളുകൾ സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാട്ടൂർ–- മയ്യിൽ–-പുതിയതെരു–-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് പിൻവലിക്കാൻ ചർച്ചയിൽ തീരുമാനം. മയ്യിൽ എസ്‌ഐയുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ ഭാരവാഹികൾ, ബസ്സുടമകൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് പണിമുടക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്. പാർവതി ബസ് ജീവനക്കാരായ ഡ്രൈവർ നിധീഷ് (30), കണ്ടക്ടർ നിവേദ് (29) എന്നിവരെ മർദിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സ്വർണ മാല നഷ്ടപ്പെട്ടുവെന്ന ഡ്രൈവറുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യാഴാഴ്‌ച മുതൽ അനിശ്‌ചിതകാല പണിമുടക്ക് നടത്തുമെന്ന് വാട്‌സ്‌ആപ്പ് പ്രചാരണം നടക്കുകയാണ്. ബ്‌സ തൊഴലാളികൾ ജോലിക്ക് ഹാജരാകണമെന്നും ജോലി ചെയ്യാനാവശ്യമായ സംരക്ഷണം പൊലീസ് നൽകണമെന്നും മോട്ടോർ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കണ്ണൂർ സിറ്റി ഡിവിഷൻ കമ്മിറ്റി അഭ്യർഥിച്ചു.
അതേസമയം കണ്ണൂർ ആശുപത്രി കാട്ടാമ്പള്ളി മയ്യിൽ റൂട്ടിലെ മിന്നൽ പണിമുടക്കിനെതിരെ മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നിരുന്നു.
സർവീസ് നടത്തിയില്ലെങ്കിൽ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് റിപ്പോർട്ട് നൽകുമെന്ന് മയ്യിൽ പോലീസ്. ഓടാൻ തയ്യാറാക്കുന്ന ബസ്സുകൾക്ക് സംരക്ഷണം നൽകും. അംഗീകൃത സംഘടനകളുടെ പിന്തുണയില്ലാതെ സമരത്തിൻറെ പേരിൽ ഓടാൻ തയ്യാറായ ബസുകൾ തടഞ്ഞാൽ കർശനം നടപടി എന്നും പോലീസ്. ബസ് ജീവനക്കാരെ ആക്രമിച്ച സംഭവിച്ചതിൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

