പാരാലിംബിക്ക് അസോസിയേഷനും, ലയൺസ് ക്ലബ്ബ ഇൻറർനാഷണലും, കണ്ണൂർ ഡി എസ് സി സെൻററും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ പാരാലിംബിക്ക് കായികമേളയിൽ 118 പോയിൻറ്കളോട് കൂടി ചാമ്പ്യൻമാരായ ദീന സേവന സഭ അമല പ്രവിൻസിന്റെ കീഴിലുള്ള ബക്കളം മരിയൻ സെൻ്റർസ്പെഷ്യൽ സ്കൂൾ കായികതാരങ്ങൾക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കായുള്ള സമ്മാനദാനം ബക്കളം ഫാത്തിമ മാതാ ഇടവക വികാരി ഫാദർ റിജേഷ് ലൂയിസ് നിർവഹിച്ചു. കുട്ടികളെ പരിശീലനം നൽകിയ കായിക അധ്യാപകൻ പി ആർ രാജേഷിനെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസാ പൊന്നാട അണിയിച്ച് അനുമോദിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ന്മാരായ കെ പി ഉണ്ണികൃഷ്ണൻ, കെ വി പ്രേമരാജൻ
പിടിഎ പ്രസിഡണ്ട് മനോജ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

