ലക്ഷ്യം ടൂറിസം വികസനം, നഗര സൗന്ദര്യവത്കരണം: മേയർ

Kannadiparamba online news

ക​ണ്ണൂ​ർ: ന​ഗ​ര​ത്ത​ന്‍റെ വി​ക​സ​ന​ത്തി​ന് മു​ൻതൂ​ക്കം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് കേ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ. ക​ണ്ണൂ​രി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​നും ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​നും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സ് പരിപാടിയിൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​യ​ര്‍ മാ​ത്ര​മാ​ണ് മാ​റി​യ​ത്. യു​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ വി​ക​സ​ന ന​യം ത​ന്നെ​യാ​ണ് പി​ന്തു​ട​രു​ക. എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ടാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. പ്ലാ​സ മു​ത​ല്‍ പ്ര​ഭാ​ത് വ​രെ സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി രൂ​പ​രേ​ഖ​യാ​യി​ട്ടു​ണ്ട്. ഉ​ട​ന്‍ ത​ന്നെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം ശ​ക്തി​പ്പെ​ടു​ത്തുന്നതി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ക്ക​ര​യി​ലും പ​ട​ന്ന​യി​ലും മ​ലി​ന​ജ​ല ശു​ദ്ധീക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ടൂ​റി​സം. വി​ക​സ​ന​ത്തി​നാ​യി വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. കാ​നാ​മ്പു​ഴ​യി​ൽ ക​യ​ക്കിം​ഗ് സം​വി​ധാ​നം​ഒ​രു​ക്കും. ക​ക്കാ​ട് പു​ഴ, വാ​രം ക​ട​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. ക​ണ്ണൂ​രി​ലെ മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് സാ​ങ്കേ​തി​ക​മാ​യ പ്ര​ശ്നം മൂ​ല​മാ​ണ് നി​ന്നു​പോ​യ​ത്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ അ​ത് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

അലഞ്ഞുതിരിയുന്ന ക​ന്നു​കാ​ലു​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​ക​ൾ നേ​ര​ത്തെ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ പ്ര​ശ്നം ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടാ​ൻ ആ​ളെ ല​ഭി​ക്കാ​ത്ത​താ​ണ്. 1000 രൂ​പ​യാ​ണ് ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടാ​നാ​യി ന​ൽ​കു​ന്ന​ത്. ആ​ളെ ക​ണ്ടെ​ത്തി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്ക്

പ​യ്യാ​മ്പ​ല​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി പ​യ്യാ​മ്പ​ലം കേ​ന്ദ്രീ​ക​രി​ച്ച് ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം അ​ടു​ത്ത ആ​ഴ്ച​യോ​ടെ ഉ​ണ്ടാ​കും. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​മു​ള്ള വി​ശ്ര​മ കേ​ന്ദ്ര​മാ​ണ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും മേ​ർ പ​റ​ഞ്ഞു.

കന്‍റോൺമെന്‍റ് ഭൂമിയില്ല

ക​ന്‍റോ​ൺ​മെ​ന്‍റ് ഏ​രി​യ കോ​ര്‍​പ​റേ​ഷ​നി​ല്‍ ല​യി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വേ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ ​സ​മി​തി​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പ്ര​തി​നി​ധി​യി​ല്ല. ക​ന്‍റോ​ൺ​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ കൈ​വ​ശ​മു​ള്ള പ്ര​ധാ​ന ഭൂ​മി​ക​ളെ​ല്ലാം എ​ വ​ണ്‍ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റിക്കഴിഞ്ഞു. ജ​ന​ങ്ങ​ളെ മാ​ത്രം കോ​ര്‍​പ​റേ​ഷ​ന് കൈ​മാ​റാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ ഭൂ​മി​കൂ​ടി ല​ഭി​ക്ക​ണ​മെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!