എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും

Kannadiparamba online news

കണ്ണൂര്‍: മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും. 2022 ഡിസംബര്‍ 30 ന് കണ്ണോത്തും ചാലില്‍ വച്ച് അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന 140 ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസിലാണ് കണ്ണൂര്‍ മാണിക്കക്കാവ് സ്വദേശി സലീം ക്വാര്‍ട്ടേഴ്‌സില്‍ റിയാസ് സാബിറി(36)ന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2023 പുതുവര്‍ഷാഘോഷത്തിന് മയക്കുമരുന്ന് കൈമാറാന്‍ കാറില്‍ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സിനു കൊയില്ല്യത്തും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി അന്ന് മുതല്‍ ജാമ്യം ലഭിക്കാതെ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിഞ്ഞ് വരികയാണ്. അസി. എക്‌സൈസ് കമ്മീഷണര്‍ ടി രാഗേഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദ്ദനന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോര്‍ജ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!