വിവാഹത്തിന് കൗൺസലിങ് നിർബന്ധമാക്കണം-വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ

Kannadiparamba online news

കണ്ണൂർ : വിവാഹ ആഭാസങ്ങൾക്കും ധൂർത്തിനുമെതിരേ പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസലിങ് ക്ലാസുകൾ എല്ലാ മഹല്ലുകളിലും നിർബന്ധമാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനസംഗമം ആവശ്യപ്പെട്ടു.

ദിവസങ്ങളോളമുള്ള വിവാഹച്ചടങ്ങുകൾ ഒരു ദിവസത്തിലേക്ക് ചുരുക്കണം. സ്ത്രീധനത്തിനെതിരേ നിലവിലുള്ള നിയമം കർശനമായി നടപ്പാക്കണം. വിവാഹത്തിന്റെ ഭാഗമായി പൊതുജനങ്ങളെ ബാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം-പ്രമേയം ആവശ്യപ്പെട്ടു.
ഉദ്ഘാടനവും ത്രൈമാസ ക്യാമ്പയിൻ പ്രഖ്യാപനവും മേയർ മുസ്‌ലിഹ് മഠത്തിൽ നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ഹുസൈൻ കുഞ്ഞി അധ്യക്ഷത വഹിച്ചു.

സി.പി. സലീം മുഖ്യപ്രഭാഷണം നടത്തി. സുബൈർ കൗസരി, കെ.എം. മക്ബൂൽ, സി.സി. ശക്കീർ ഫാറൂഖി, ബി.ടി. കുഞ്ഞു, അഡ്വ. എസ്. മമ്മു, കെ. അബ്ദുല്ല ഫാസിൽ, ടി.കെ. ഉബൈദ്, അബ്ബാസ് ഹാമിദ്, എം.പി. സ്വാബിർ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!