കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ് ലാമിക് കോളേജ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘രിവായ’ എന്ന നാമകരണത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ജില്ലയിലെ വിവിധ മദ്‌റസകളില്‍ നിന്ന എഴുപതിലധികം വിദ്യാര്‍ത്ഥികള്‍ രണ്ടു റൗണ്ടുകളിലായി മാറ്റുരച്ചു.
നെല്ലിക്കപ്പാലം ബദ് രിയ്യ മദ്‌റസ ഒന്നാം സ്ഥാനവും നൂഞ്ഞേരി നൂറുല്‍ ഇസ് ലാം മദ്‌റസ രണ്ടാം സ്ഥാനവും നിടുവാട്ട് സിബ്ഗത്തുല്‍ ഇസ് ലാം മദ്‌റസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5555, 3333, 1111 രൂപയും പ്രശസ്തി പത്രവും ട്രോഫിയും കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്ത്വഫ ഹാജി സമ്മാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

