വളപട്ടണം : ഓൺലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും സൈബർ തട്ടിപ്പ് സംഘം പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപത്തെ കൃപാലയത്തിൽ കിരൺ ഭാസ്കറിൻ്റെ (44) പരാതിയിലാണ് നമ്പറിൽ പരിചയപ്പെടുത്തിയ മീര ശർമ്മക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 14 നും 16 നുമിടയിലുള്ള ദിവസങ്ങളിലാണ് പരാതിക്കാരൻ ടെഗ്രാം ആപ്പിലൂടെ പരിചയപ്പെട്ടഅഡ് ഗ്ലോബൽ 360 എന്ന ഓൺലൈൻ കമ്പനിയുടെ ജോലി വാഗ്ദാനത്തിൽ ഗൂഗിൾ പേവഴിപ്രതിയുടെ പലപല അക്കൗണ്ടുകളിലായി 1, 22,000 രൂപ അയച്ചു കൊടുത്തത്. പിന്നീട് ജോലി തരാതെ 37,650 രൂപ തിരിച്ചു തന്നുവെന്നും 84, 350 രൂപ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

