കണ്ണൂർ.വാഹനം മാറ്റി നിർത്താൻ പറഞ്ഞ വിരോധനത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച യുവാവിനെതിരെ കേസ്. കാൾടെക്സിലെ ഹാരിസ് പെട്രോൾ പമ്പ് ജീവനക്കാരൻ താവക്കരയിലെ വിനീത നിവാസിൽ പി. വിപിൻ്റെ (23) പരാതിയിലാണ് സ്കൂട്ടർ യാത്രക്കാരനായ മുഹമ്മദ് ഷാനിദിനെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ 26 ന് രാത്രി 11.05 ന്ആണ് സംഭവം. സുഹൃത്തിൻ്റെ സ്കൂട്ടറിൽ പെട്രോൾ നിറയ്ക്കാനെത്തിയപ്പോൾ അടച്ചിട്ട ഡിസ്പെൻഷൻ കൗണ്ടറിൻ്റെ മുന്നിൽ നിന്നും വാഹനം മാറ്റിയിടാൻ പറഞ്ഞ വിരോധത്തിൽ പരാതിക്കാരനെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കൈ കൊണ്ടും ഹെൽ മെൽറ്റ് കൊണ്ടും മർദ്ദിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

