ബി.ജെ.പി യുടെ പദയാത്രയോടനുബന്ധിച്ച് കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ നാളെ വൈകുന്നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു

Kannadiparamba online news

ബി ജെ പി നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് നാളെ (29.01.24) തിങ്കളാഴ്ച വൈകുന്നേരം 4.30 മണി മുതൽ 7.30 മണി വരെ
കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

1). വടകര ഭാഗത്തുനിന്നും കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ
കുഞ്ഞിപ്പള്ളിയിൽ നിന്നും പാനൂർ വഴി കൂത്തുപറമ്പ് -മട്ടന്നൂർ – ചാലോട് – മയ്യിൽ – തളിപ്പറമ്പിലേക്കും,

അല്ലെങ്കിൽ

2). തലശ്ശേരി കൊടുവള്ളിയിൽ നിന്നും പിണറായി വഴി അഞ്ചരക്കണ്ടി -ചാലോട് -മയ്യിൽ – തളിപ്പറമ്പിലേക്കും പോകേണ്ടതാണ്.

3). ലൈറ്റ്‌ വാഹനങ്ങൾ താഴെ ചൊവ്വ തേക്കിലേപിടികയിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിവഴി – എസ് എൻ പാർക്ക് – ചാലാട് -മണൽ – അലവിൽ -വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോവുക.

തളിപ്പറമ്പിൽ നിന്നും കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!