പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ ദ്വിദിന പഠന സഹവാസം സമാപിച്ചു

Kannadiparamba online news


കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി എല്ലാ വർഷവും നടത്തിവരാറുള്ള ദ്വിദിന പഠന സഹവാസം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ.ബിജിമോൾ ഉദ്ഘാടനം ചെയ്തു. ഒന്ന്, രണ്ട് ക്ലാസ്സുകളിൽ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനവും എ. ഇ. ഒ. നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സനില ബിജു അധ്യക്ഷത വഹിച്ചു. മുൻ പി.ടി.എ. പ്രസിഡണ്ട് എൻ.വി. ലതീഷ് വാര്യർ ആശംസ അർപ്പിച്ചു.പ്രധാനാധ്യാപകൻ പി.മനോജ്കുമാർ സ്വാഗതവും കെ. ദേവരാജ് നന്ദിയും പറഞ്ഞു. ചാന്ദ്രയാൻ വിസ്മയം, ഒറിഗാമി, യോഗയും ആരോഗ്യവും, നാടൻ പാട്ടരങ്ങ്,പൂവും കായും എന്നീ വിഷയങ്ങളിൽ യഥാക്രമം സി.കെ. സുരേഷ് ബാബു,പി.സി.ദിനേശൻ, പി.മധുസൂദനൻ, സത്യൻ കണ്ണപുരം, ടി.എൻ. മുരളി, കെ.വി. ബിജു എന്നിവർ ക്ലാസ്സെടുത്തു. പലഹാര മേളയും കായിക മേളയും അരങ്ങേറി. സമാപന ചടങ്ങിൽ വാർഡ് മെമ്പർ പി.മിഹ്റാബി സംസാരിച്ചു. മാതൃസമിതി വൈസ് പ്രസിഡണ്ട് റീത്ത സുനിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. കെ. ഉഷ നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!