എസ്.കെ.എസ്.എസ്.എഫ് ഹസനാത്ത് യൂണിറ്റിന് കീഴില്‍ ത്വലബ ജാലിക സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് ഹസനാത്ത് യൂണിറ്റിന് കീഴില്‍ ത്വലബ ജാലിക സംഘടിപ്പിച്ചു. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതലെന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ വര്‍ഷന്തോറും ജില്ല കേന്ദ്രങ്ങളില്‍ നടത്തിവരാറുള്ള മനുഷ്യജാലികയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ചു കൊണ്ടാണ് എസ്.കെ.എസ്.എസ്.എഫ് ഹസനാത്ത് യൂണിറ്റിന്റെ കീഴില്‍ ത്വലബ ജാലിക സംഘടിപ്പിച്ചത്. ദാറുല്‍ ഹസനാത്ത് ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്തഫ സാഹിബ് പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശവും നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അമീര്‍ കെ.ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി അബൂബക്കര്‍ ഹാജി, എ.ടി മുസ്തഫ ഹാജി, അബ്ദുല്‍ മജീദ് ഹുദവി തുടങ്ങിയവര്‍ സംബന്ദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!