കണ്ണൂര്‍ : ‘മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം’എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍ നയിക്കുന്ന’കേരള പദയാത്രയുടെ പ്രചാരണാര്‍ത്ഥം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിളംബര ജാഥ നടന്നു. വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ വിളക്കും തറ മൈതാനത്തു നിന്നാരംഭിച്ച ജാഥ നഗര പ്രദക്ഷിണത്തിന് ശേഷം കാള്‍ടെക്‌സില്‍ സമാപിച്ചു. എന്‍ഡിഎ നേതാക്കളായ ബിജെപി കോഴിക്കോട് മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ദേശീയ സമിതിയംഗം സി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, യു.ടി. ജയന്തന്‍, എം.കെ. വിനോദ് കുമാര്‍, രാജന്‍ പുതുക്കുടി,വിജയന്‍ വട്ടിപ്രം, റീന മനോഹരന്‍, ആര്‍.കെ. ഗിരിധരന്‍, കെ. രതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

