പഴയങ്ങാടി .ബേങ്ക് ജീവനക്കാരിയെവീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എസ്.ബി ഐ. കോഴി ബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില
സ്വദേശിനിയുമായ ടി. കെ.ദിവ്യ (37)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിലയിലെ ഭർതൃഗൃഹത്തിൻ്റെ മുകളിലേത്തെ നിലയിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.അടുത്തിലയിലെ ഉണ്ണികൃഷ്ണനുമായി
യുവതിയുടെ രണ്ടാം വിവാഹമായിരുന്നു .
ഇന്ന് രാവിലെയാണ് യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. ഒരു വർഷം മുമ്പാണ് ഉണ്ണികൃഷ്ണനുമായുള്ള വിവാഹം നടന്നത്. അടുത്തിലയിലെ എം. ശങ്കരൻ –
വിജയലക്ഷി ദമ്പതികളുടെ മകളാണ്. ഏകമകൾ:
മകൾ. നവതേജ. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ‘ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

