കണ്ണൂർ.ബല്ലാർഡ് റോഡിൽ പ്രവർത്തിക്കുന്നമരുന്ന് ഹോൾസെയിൽ കടയുടെ ചുമരിൽ സ്ഥാപിച്ച എക്സ് ഹോസ്റ്റ് ഫാൻ തകർത്ത് നീക്കി കവർച്ച നടത്തിയ അന്തർ സംസ്ഥാന കവർച്ച സംഘത്തിൻ്റെ മോഷണ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ദിവസങ്ങൾക്ക് മുമ്പ് താവക്കര റോഡിലെ കണ്ണൂർ ഡ്രഗ് ലൈൻ സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഫാൻ ഇളക്കി മാറ്റി കവർച്ച നടത്തിയ പ്രതികളിൽ ഒരാൾ തമിഴ് സംസാരിക്കുന്നതും കൂട്ടാളി ഹിന്ദി സംസാരിക്കുന്നതിൻ്റെയും ഓഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണത്തിനിടെപോലീസിന് ലഭിച്ചിട്ടുണ്ട്.പ്രതികൾക്ക് 60 നു മുകളിൽ പ്രായ തോന്നിക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുന്നവർ കണ്ണൂർ ടൗൺ പോലീസിൽ അറിയിക്കണം ഫോൺ:
9497987203,
9497980894.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

