പറശ്ശിനിക്കടവിൽ സ്കൂട്ടറിലെത്തി വയോധികയുടെ മാല കവർന്നു

Kannadiparamba online news

തളിപ്പറമ്പ്: ബൈക്കിലെത്തിയ മോഷ്ടാവ് കൃഷിയിടത്തിൽ ജോലി ക്കെത്തിയ വയോധികയുടെ മൂന്നര പവൻ്റെ മാല കവർന്നു.
പറശിനിക്കടവിലെ കാപ്പാടന്‍ കലശക്കാരന്‍ വീട്ടില്‍ നാരായണന്റെ ഭാര്യ രാധ(75) യുടെ മൂന്നര പവൻ്റെമാലയാണ് കവര്‍ന്നത്.
ആന്തൂരിലെവയലിൽ പച്ചക്കറി കൃഷിക്ക് വെള്ളം ഒഴിച്ചു കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ റോഡരികിലെത്തിയപ്പോഴാണ്
ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്.തുടർന്ന് പോലീസിൽപരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.അതേ സമയം തളിപ്പറമ്പ് ടൗണിൽ വെച്ച് ഇന്നലെ സ്കൂട്ടറിലെത്തിയ മോഷ്ടാവ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയ സംഭവമുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!