കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട;യുവാവ് പിടിയിൽ

Kannadiparamba online news

കണ്ണൂർ : വിൽപനക്കായി എത്തിച്ചവൻ കഞ്ചാവ് ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ ബിർബും സായ് പൂർ സ്വദേശി ഹിദാർ ഖാൻ്റെ മകൻ റാബിയുൾ ഖാനെ (24) യാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്.ഇന്ന് രാവിലെ 6 മണിയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. കൈയിലുണ്ടായിരുന്ന ബേഗ് പരിശോധിച്ചപ്പോഴാണ് 2. 200 കിലോഗ്രാം കഞ്ചാവ് ശേഖരം എക്സൈസ് സംഘം കണ്ടെത്തിയത്.നിർമ്മാണ തൊഴിലാളിയായ ഇയാൾ ആന്ധ്രപ്രദേശിൽ നിന്നുമാണ് കഞ്ചാവുമായി കണ്ണൂരിലെത്തിയത്.
റെയ്ഡിൽപ്രിവന്റിവ്‌ ഓഫീസർമാരായ അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ. പി , ഷിബു കെ.സി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മാരായ ഹരിദാസൻ, സുജിത്ത്. ഇ, ഖാലിദ്.ടി., സിവിൽ എക്സൈസ് ഓഫീസർഷാൻ. ടി. കെ, എക്സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!