കേന്ദ്ര സർവകലാശാലകളിൽ വിദ്യാർത്ഥി സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തുന്നു : അഹ്മദ് സാജു

Kannadiparamba online news

കണ്ണൂർ : രാജ്യത്തെ അഭിമാന സ്തംബങ്ങളായ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന നടപടികളാണ് കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്നതെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹ്മദ് സാജു പ്രസ്ഥാവിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗത്മകമായ ഇടപെടലുകളും സമരങ്ങളും അടിച്ചമർത്തി വിദ്യാർത്ഥി വിമർശനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നിയമങ്ങൾ ചോദ്യം ചെയ്ത് കൊണ്ട് ആദ്യം സമര രംഗത്തിറങ്ങുന്നത് ഇത്തരം സർവകലാശാലകളിലെ വിദ്യാർത്ഥികളാണ്. NRC വിരുദ്ധ സമര കാലത്ത് സമരം ചെയ്ത വിദ്യാർത്ഥി നേതാക്കളെ കള്ള കേസുകൾ ചുമത്തി ഇപ്പോഴും വിടാതെ പിന്തുടരുകയാണ് കേന്ദ്ര സർക്കാർ. ഈ പ്രവണതക്കെതിരെ ജനകീയ പ്രതിരോധം ഇല്ലാത്ത പക്ഷം രാജ്യം ഏകാധിപത്യത്തിലേക്കും അവകാശങ്ങൾ ഓരോന്നായി ഹനി lക്കപ്പെടുന്ന സാഹചര്യത്തിലേക്കും നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു ദേശീയ തലത്തിൽ നിരവധി കേന്ദ്ര സർവകലാശാലകളിൽ എം എസ് എഫ് മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സക്സസ്കോൺ ’24 ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ലയിൽ കോളേജ് യൂണിയൻ, സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയവരെയും, മികച്ച പ്രവർത്തനം കാഴ്ച വെച്ച പഞ്ചായത്ത്‌ കമ്മിറ്റികൾക്കുമുള്ള അനുമോദന പരിപാടിയിൽ ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുല്ല,ട്രഷറർ കാട്ടൂർ മഹമൂദ്,ജില്ലാ ഭാരവാഹികളായ അഡ്വക്കേറ്റ്. കെ എ ലത്തീഫ്, അൻസാരി തില്ലങ്കേരി, എം പി മുഹമ്മദലി,എം എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി റുമൈസ റഫീഖ്,സ്റ്റേറ്റ് വിംഗ് കൺവീനർ ഇജാസ് ആറളം,ജില്ലാ ഭാരവാഹികളായ ഷഫീർ ചെങ്ങായി, തസ്‌ലീം അടിപ്പാലം,പ്രവർത്തക സമിതി അംഗങ്ങളായ സക്കീർ തായിറ്റെരി, റംഷാദ് റബ്ബാനി, അസ്ഹർ പാപിനിശേരി, സൽമാൻ പുഴാതി,സുഹൈൽ പുറത്തീൽ, ഷാനിബ് കാനചേരി, ആദിൽ എടയന്നൂർ, ശഫാഫ് ഉളിയിൽ, ശമൽ വമ്പൻ, എം കെ പി മുഹമ്മദ്‌ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
➖➖➖➖➖➖➖➖➖
msf കണ്ണൂർ DC

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!