സ്കൂളിനൊരു സ്നേഹ സമ്മാനം നൽകി

Kannadiparamba online news

കണ്ണാടിപ്പറമ്പ ഗവൺമെന്റ് ഹൈസ്കൂളിലെ 10 F 2000 ബാച്ച് വിദ്യാർത്ഥികളുടെ റീ യൂണിയൻ പ്രോഗ്രാമായ Spectra 24 ന്റെ ഭാഗമായി സ്‌കൂളിനായുള്ള സ്നേഹ സമ്മാനം അധികൃതർക്ക് കൈമാറി.

ഫുട് ബോൾ , വോളി ബോൾ , സ്പ്രിന്റ് ,ബാഡ്മിന്റൺ കിറ്റുകൾ അടങ്ങിയ സ്പോർട്സ് കിറ്റും
ഇതിനു പുറമെ
സയൻസ് , മാത്തമാറ്റിക്സ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്‌സ് മുതലായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശാസ്ത്ര പുസ്തകങ്ങളും എൻസൈക്ളോപീഡിയകളും , സാഹിത്യ പുസ്തകങ്ങളും ഓർമ്മ ശക്തി കൂട്ടാനും ശാസ്ത്രീയമായി എങ്ങനെ പഠിക്കാമെന്നുമൊക്കെയുള്ള സെൽഫ് ഹെൽപ് പുസ്തകങ്ങളും അടങ്ങിയ പുസ്തക കിറ്റും കൂട്ടായ്മ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു ..

വീണ്ടും സ്‌കൂളിലേക്ക് എന്ന ആശയവുമായി കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 1999-2000 ലെ 10 F
ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും
24 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ 14 ആം തിയതി വിപുലമായ പരിപാടികളോട് കൂടെ സ്‌കൂളിൽ ഒത്തു ചേർന്നിരുന്നു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!