കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ്കാരൻ തടവ് ചാടി

Kannadiparamba online news

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ തടവുചാടി. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കൊയ്യോട് സ്വദേശി ഹർഷാദ് ആണ് തടവുചാടിയത്. എം.എഡി.എം.എ. കേസിൽ ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷച്ചതാണ്.

രാവിലെ 6.30 ഓടെപത്രക്കെട്ട് എടുക്കാൻ പോയതിന്‍റെ മറവിലാണ് പ്രതി രക്ഷപ്പെട്ടത്. മതിൽക്കെട്ടിന്‍റെ ഭാഗത്ത് നിന്ന് ബൈക്കിൽ കയറി കടന്നു കളയുകയായിരുന്നു. രക്ഷപ്പെടാനുള്ള പ്ലാൻ മുൻകൂട്ടി തയാറാക്കിയതാണെന്ന് പൊലീസ് പറയുന്നു.

പ്രതി പിടികൂടാനായി വ്യാപക പരിശോധന ടൗൺ, സിറ്റി പൊലീസ് ആരംഭിച്ചിട്ടുണ്ട്. സി.സി.ടിവി കേന്ദ്രീകരിച്ചും ട്രാഫിക് പൊലീസിന്‍റെ സഹായത്തോടെയും തിരച്ചിൽ നടക്കുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!