വാക്തർക്കം: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു പ്രതി പിടിയിൽ

Kannadiparamba online news
Screenshot

കുടിയാന്മല: വാടക ക്വാട്ടേർസിൽ വെച്ചുണ്ടായ വാക്തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയായയുവാവിനെ കത്തി കൊണ്ട് കഴുത്തിന് കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ.

ഒഡീഷ റായഗഡകഡാമ സ്വദേശി ഫിലിപ്പ്
കിമാക(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്ഒരുമിച്ച് താമസിക്കുന്നസഹോദരി ഭർത്താവ്ഒഡീഷ കഡാമ സ്വദേശിരമേഷ് ദിംബുട്ടിഗയെ (27) കുടിയാന്മല സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ദാമോദരൻ അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി 9.30 മണിക്ക് ഏരുവേശ്ശിപൂപ്പറമ്പിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേർസിൽ വെച്ചായിരുന്നു സംഭവം. കുത്തേറ്റഫിലിപ്പിനെ ഉടൻആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!