വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് (8.1.24) തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഗുളികൻ തിറ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറയും നടന്നു, വൈകുന്നേരം ഉത്സവ കൊടിയിറക്കൽ – ഉത്സവ സമാപനം. മഹോത്സവ ദിവസമായ ഇന്നലെ ദർശനത്തിനെത്തിയ ഭക്തജനങ്ങളെക്കൊണ്ട് ക്ഷേത്രാങ്കണം നിറഞ്ഞു കവിഞ്ഞു. അതി വിഷിഷ്ഠമായ മീനമൃത് എഴുന്നെള്ളത്തിനു ശേഷം അതി മനോഹരമായ കരിമരുന്ന് പ്രയോഗവും നടന്നു. ക്ഷേത്രത്തിലെത്തിച്ചേർന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനവും ഇടതടവില്ലാതെ നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

