പെട്രോൾ പമ്പ് പാർട്ണറെ വെട്ടി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ .കണ്ണൂർ കാൾടെക്സ്ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലെ പങ്കാളിയെ കൊടുവാൾകൊണ്ട് തലക്ക് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പെട്രോൾ പമ്പ് ഉടമ അറസ്റ്റിൽ. കാൾടെക്‌സിലെഅശോക പെട്രോൾ പമ്പ്
ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം.രാജീവനെ (58)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ .ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിഇക്കഴിഞ്ഞ നവമ്പർ 7 ന് പെട്രോൾ പമ്പിൻ്റെ പാർട്ണറായ ചെറുപുഴ സ്വദേശി വിജയനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബാംഗ്ലൂരിൽ വെച്ചാണ് ടൗൺ പോലീസ് പിടികൂടിയത്‌.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!