കണ്ണൂർ: പുതിയതെരുവിലെ പ്രമുഖ വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുതിർന്ന നേതാവുമായ മണ്ഡപത്തിനടുത്ത് ഷബ്ന നിവാസിലെ പി.കെ.ജയൻ (70) അന്തരിച്ചു. സംസ്കാരം നാളെ 2 മണിക്ക് പയ്യാമ്പലത്ത്. ജയനോടുള്ള ആദരസൂചകമായി നാളെ വൈകിട്ട് 4 മുതൽ പുതിയതെരുവിൽ കടകളടച്ച് ഹർത്താലാചരിക്കുമെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.
ഭാര്യ: ടി.പുഷ്പ. മക്കൾ: ശരണ്യ, ശബ്ന (നെതർലാന്റ് ). മരുമക്കൾ: റിജു (ദുബായ്), അ ശ്വിൻ (നെതർലാന്റ് ). സഹോദരങ്ങൾ: രാജൻ, ശശി, പ്രകാശൻ, അനിത, മിനി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

