പഴയങ്ങാടി: ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകി ലക്സംബർഗിലേക്ക് ജോലിക്കുള്ള വിസയ്ക്ക് പണം വാങ്ങി വഞ്ചിച്ചുവെന്ന യുവാവിൻ്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു. ഏഴോംഅടുത്തിലയിലെ ഉഷസിൽ പി.വി.ആകാശിൻ്റെ (26) പരാതിയിലാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട അൽത്താഫിനെതിരെ പോലീസ് കേസെടുത്തത്. ആലുവ രാജഗിരി ആശുപ്രത്രിയിൽ ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്ന പരാതിക്കാരൻ ഇൻസ്റ്റാഗ്രാമിൽ വെയർഹൗസിൻ്റെ വർക്ക് വിസയുടെ പരസ്യം കണ്ട് ഈ മാസം 14 നാണ് അക്കൗണ്ട് വഴി 2,78,899 രൂപ അയച്ചു കൊടുത്തത്. പിന്നീട് വിസയോ ജോലിയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

