ഐ.ആർ.പി.സി. വേശാല ലോക്കൽ ഗ്രൂപ്പ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു; സി. സന്തോഷ് ചെയർമാൻ, കെ.വി. പ്രതീഷ് കൺവീനർ

Kannadiparamba online news

മയ്യിൽ: ഐ.ആർ.പി.സി. (IRPC) വേശാല ലോക്കൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ. മധുവിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം എ.കെ.ജി. ആശുപത്രി റിട്ടയേഡ് നഴ്സും ഐ.ആർ.പി.സി. നഴ്സുമായ എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഐ.ആർ.പി.സി. മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, സി.പി.ഐ.(എം) മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം.വി. സുശീല, വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. നാണു, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു. സംഗമത്തിൽ വെച്ച് ലോക്കൽ ഗ്രൂപ്പിന്റെ പുതിയ ഭാരവാഹികളായി സി. സന്തോഷിനെ ചെയർമാനായും കെ.വി. പ്രതീഷിനെ കൺവീനറായും തിരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!