വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ മർദ്ദനമേറ്റ ആൾ മരിച്ച സംഭവം രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
പള്ളിക്കുന്ന് സ്വദേശി എം സുകേഷ്, ഇടച്ചേരിയിലെ ടി ദിജിൽ എന്നിവരാണ് അറസ്റ്റിലായത്
വയനാട് മക്കിമലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്
നേരത്തെ പള്ളിക്കുന്ന് സ്വദേശിയായ വിപി ശരത്ത് പിടിയിലായിരുന്നു
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
നവംബർ 8ന് പള്ളിക്കുന്നിൽ നടന്ന വിവാഹസൽക്കാരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ മർദ്ദനമേറ്റാണ് പിപി സുമേശൻ മരണപ്പെട്ടത്
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സുമേശൻ മരണപ്പെട്ടത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

