കുറ്റ്യാട്ടൂർ: ജനകീയ പങ്കാളിത്തത്തോടെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ ‘കരുതൽ’ പദ്ധതിയായ ‘വീട്ടിലേക്കൊരോട്ടോ’യുടെ ഭാഗമായി പത്തും പതിനൊന്നും റോഡുകളുടെ കുറ്റിയടി നടന്നു. വാർഡ് 6 കുറ്റ്യാട്ടൂരിലെ കിളയിൽ ശശി – ഉഷ ദമ്പതികൾക്കും, വാർഡ് 9 കോമക്കരിയിലെ മുളിയിൽ ലീഷ്മയുടെ കുടുംബത്തിനുമാണ് ഇതിന്റെ ഭാഗമായി വീട്ടിലേക്ക് ചെറുവാഹനം എത്തുന്നതിനുള്ള വഴി യാഥാർത്ഥ്യമാകുന്നത്.
റോഡ് നിർമ്മാണത്തിനായി ഭൂമി സൗജന്യമായി വിട്ടുനൽകിയ അരിമ്പ്രയിലെ പവിത്രൻ – ലത, പി. സുരേന്ദൻ, എം.കെ. അജേഷ്, പി. രാജേഷ്, ആർ. പ്രസന്ന, ഗംഗാധരൻ, രാഘവൻ, എം.പി. പ്രദീപൻ, കെ.സി. സജീവൻ തുടങ്ങിയവരെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ കെ. അച്ചുതൻ, വി.സി. ജയപ്രകാശൻ, സി.കെ. പ്രദീപൻ, സി.ഡി.എസ്. മെമ്പർ പുഷ്ജ, കെ. സത്യഭാമ, യു. മുകുന്ദൻ, പി. ഭാസ്‌ക്കരൻ, കെ.വി. ദിനേശൻ, പുത്തലത്ത് മുകുന്ദൻ, സി.പി. നാരായണൻ എന്നിവരും നിരവധി നാട്ടുകാരും സംബന്ധിച്ചു. ഈ പദ്ധതിയിലൂടെ പഞ്ചായത്തിൽ ഇതുവരെ 20 കുടുംബങ്ങളുടെ റോഡ് എന്ന ദീർഘകാലത്തെ സ്വപ്നമാണ് സഫലമായിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

