തളിപ്പറമ്പ് : എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു.
77കാരന് സുരക്ഷിത താമസമൊരുക്കി.
പത്മനാഭന് ഇനി സ്നേഹഭവനിൽ അഭയം;
തളിപ്പറമ്പ് എം.എൽ.എയുടെ ഇടപെടലിന് അഭിനന്ദനം.
തളിപ്പറമ്പിൽ ഒറ്റയ്ക്ക് താമസിച്ച് ദുരിത ജീവിതം നയിച്ചിരുന്ന
77 വയസ്സുകാരനായ പത്മനാഭന് സുരക്ഷിതമായ താമസവും, സംരക്ഷണവും, ഉറപ്പാക്കാൻ തളിപ്പറമ്പ് എം.എൽ.എ നടത്തിയ ഇടപെടൽ ഫലം കണ്ടു.
പത്മനാഭന്റെ ദയനീയമായ ജീവിത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി എം.എൽ.എ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസർ പത്മനാഭനെ ആലച്ചേരിയിലെ സ്നേഹഭവൻ (മെൻ) എന്ന ക്ഷേമ സ്ഥാപനത്തിൽ പുനരധിവസിപ്പിക്കുന്നതിന് അനുമതി നൽകി ഉത്തരവിറക്കി.
2026 നവംബർ 12-ലെ
SJD/KNR/DSJO/422/2026-FRO
നമ്പർ ഉത്തരവിലൂടെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് അർഹമായ സംരക്ഷണവും കരുതലും ഉറപ്പാക്കുക എന്ന ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഉദാഹരണമാണ് ഈ ഇടപെടൽ.
വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാരുടെയും നിരാലംബരുടെയും ജീവിത പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുന്നതിനുള്ള
ടി.കെ.ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയുടെ പ്രവർത്തനം ശ്രദ്ധേയമാണ്.
കരുതലും ഉത്തരവാദിത്വവുമുള്ള ജനപ്രതിനിധിത്വത്തിന്റെ മാതൃകയായി ഈ ഇടപെടൽ മാറുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

