കുറ്റ്യാട്ടൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺ കോൺഗ്രസ് കൺവെൻഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

Kannadiparamba online news

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സീനിയർ സിറ്റിസൺ കോൺഗ്രസ് കൺവെൻഷൻ ചട്ടുകപ്പാറ ഇന്ദിരാഭവനിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിയും സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ.എം. ശിവദാസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവ് വി. പത്മനാഭൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, മുസ്തഫ മാസ്റ്റർ പാവന്നൂർമൊട്ട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

കൺവെൻഷന്റെ ഭാഗമായി നടന്ന യോഗത്തിൽ സീനിയർ സിറ്റിസൺ പഞ്ചായത്ത് പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

•പ്രസിഡന്റ്: പ്രേമദാസൻ

•ജനറൽ സെക്രട്ടറി: മോഹനൻ സി.കെ.

•ട്രഷറർ: രാമചന്ദ്രൻ എം.പി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!