ചക്കരക്കല്ല്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉരുവച്ചാൽ ഇടപഴശ്ശി മുതലാളിമുക്കിനുസമീപത്തെ വി.പി. മുഹമ്മദ് സിനാൻ (24) ആണ് മരിച്ചത്.
അബ്ദുൾ മജീദിന്റെയും സീനത്തിന്റെയും മകനാണ്. സഹോദരങ്ങൾ: മൻസീറ, ലത്തീഫ്, തൻസീറ, തസ്ലീമ, സന.
ഞായറാഴ്ച രാത്രി 11.50-ഓടെ ചക്കരക്കല്ലിനടുത്ത് താഴെമൗവ്വഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന സിനാനൊപ്പം സുഹൃത്തായ കാഞ്ഞിലേരി കക്കാട്ട് പറമ്പിൽ ഹൗസിൽ സോബിനും ഉണ്ടായിരുന്ന ഇയാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഉടൻതന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ സിനാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ സോബിൻ ആശുപത്രിയിൽ തുടർചികിത്സയിലാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

