പാപ്പിനിശ്ശേരി കേരളോത്സവത്തിന് തുടക്കമായി

Kannadiparamba online news

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. അത്‌ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രൻ നിർവഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ അധ്യക്ഷനായി.
നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക് മത്സരങ്ങളിൽ 94 പോയിന്റ് നേടി ഡി.ബി.ഡി മാങ്കടവ് ഓവറോൾ ചാമ്പ്യന്മാരായി. ചലഞ്ചേഴ്സ് ഇല്ലപ്പുറം രണ്ടാം സ്ഥാനവും യുവതരംഗ് പഴഞ്ചിറ മൂന്നാം സ്ഥാനവും നേടി.
നവംബർ എട്ടിന് കലാ, ക്രിക്കറ്റ് മത്സരങ്ങൾ നടക്കും. നവംബർ മൂന്നിന് നരയങ്കുളം ബഡ്സ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും അരങ്ങേറും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. ചന്ദ്രമതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലചന്ദ്രൻ, സി.എച്ച്. അബ്ദുൽസലാം, എ.വി. സത്യൻ, യു. ഷണ്മുഖൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. ബാലകൃഷ്ണൻ, പി.വി. അജിത, പി.കെ. ശശിധരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി. ശ്രീജയ, പഞ്ചായത്ത് ലൈബ്രേറിയൻ രഘുനാഥ്, സംഘാടകസമിതി ഭാരവാഹികളായ എ. സുനിൽകുമാർ, സരിത്, വാർഡ് അംഗങ്ങൾ, രമേശൻ അരയാലാ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സുമിൽ, വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരായ സഫ്വാൻ ഷാൻ, അനുപമ തുടങ്ങിയവർ സംസാരിച്ചു.
ആശാ വർക്കർമാരും ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളും പരിപാടിക്ക് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!