ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനമാണെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച ആലക്കോട് അരങ്ങം ക്ഷീര വികസന ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹന വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. താമസിയാതെ ഈ തീരുമാനം യഥാര്‍ത്ഥ്യമാകും. കഠിനാധ്വാനം ചെയ്താണ് ക്ഷീര കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്. പാലുത്പാദനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മലേയോര ക്ഷീരകര്‍ഷകര്‍ ഏവര്‍ക്കും മാതൃകയാണ്. കന്നുകാലികള്‍ക്കുള്ള തീറ്റ വളരെ ചെലവേറിയതാണ്. ഇതിന് പരിഹാരം കാണാന്‍ തരിശ് നിലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി വ്യാപനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.
ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നും ജീവിതമാര്‍ഗമായി ഈ തൊഴിലുമായി മുന്നോട്ടുപോകുന്ന അനേകം കര്‍ഷകര്‍ക്ക് ഇത് വലിയ പ്രതീക്ഷയാകുമെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയായ ഇരിക്കൂറില്‍ വെറ്ററിനറി കോളേജ്, കിടാരി പാര്‍ക്ക് എന്നിവ സ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടയ്ക്കാട്ട്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ബോബി ജോര്‍ജ്ജ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടില്‍, തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ജോജി വര്‍ഗീസ് വട്ടോളി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജു, ആലക്കോട് ക്ഷീര വികസന ഓഫീസര്‍ അല്‍ഫോണ്‍സ ജോസഫ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി പി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.
പടം)
നിയുക്തി 2026 തൊഴിൽ മേള 23 പേർക്ക് നിയമനം
ജില്ലാ എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെൻ്ററും ചേർന്ന് സംഘടിപ്പിച്ച നിയുക്തി 2026 ജോബ് ഫെയറിൽ 23 പേർക്ക് നിയമനം. 85 പേരുടെ ചുരുക്ക പട്ടികയും തയ്യാറാക്കി.
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ അഡ്വ ടി ഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ്, എംപ്ലോയ്മെൻ്റ് ഓഫീസർ ( പി എൽ ) ജി അബ്ദുൽ റഹീം, എംപ്ലോയ്മെൻ്റ് ഓഫീസർ ( എസ് ഇ ) പി കെ അജേഷ്, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ രമേശൻ കുനിയിൽ, ജൂനിയർ എംപ്ലോയ്മെൻ്റ് ഓഫീസർ (വി ജി ) എന്നിവർ സംസാരിച്ചു.
250 ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. ഓട്ടോമൊബൈൽ, ഫാഷൻ ഡിസൈനിംഗ്, ഐ ടി , സോഫ്‌റ്റ് വെയർ എഞ്ചിനിയറിംഗ്, ഇൻഷൂറൻസ്, ടെക്സ്റ്റയിൽ, ഫിനാൻസ്, ഇൻഷൂറൻസ് വിഭാഗങ്ങളിൽ നിന്നായി പത്ത് തൊഴിൽ ദാതാക്കളും മേളയുടെ ഭാഗമായി.
(പടം)
ക്ലറിക്കൽ അസിസ്റ്റൻ്റ് നിയമനം
പട്ടികജാതി വികസന വകുപ്പിൻ്റെ തൊഴിൽ പരിശീലന പദ്ധതിയായ ട്രെയ്‌സിൻ്റെ (TRACE) ഭാഗമായി ക്ലറിക്കൽ അസിസ്‌റ്റൻ്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിയിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21 നും 35 നും ഇടയിൽ . ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും ഉള്ളടക്കം ചെയ്യണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ13.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ആഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടുക.ഫോൺ: 0497 2700596.
വസ്തു ലേലം
കാർത്തികപുരം, ഉദയഗിരി തൈക്കൂട്ടത്തിൽ ടി എം റോബിൻ എന്നിവരിൽ നിന്നും കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിലേക്ക് ജപ്തി ചെയ്ത തിമിരി വില്ലേജിലെ റി. സ. 100/2A ൽ പ്പെട്ട 0.0739 ഹെക്ടർ വസ്തുവിൻ്റെ ലേലം ഡിസംബർ 8 ന് പകൽ 11.30 ന് തിമിരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം കൃത്യ സമയത്ത് തിമിരി വില്ലേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ തിമിരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ:0460 2203142
താലൂക്ക് തല വികസന സമിതി യോഗം
പയ്യന്നൂർ താലൂക്ക് തല വികസന സമിതി യോഗം നവംബർ 07 രാവിലെ 10.30 ന് പയ്യന്നൂർ കൊറ്റി റെയിൽവേ സ്റ്റേഷന് സമീപമുള്ള പി.ഡബ്ല്യൂ ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും യോഗത്തിൽ പരിഗണിക്കേണ്ട പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പൊതുവായ പരാതികൾ നവംബർ 0 5 ന്-
വൈകീട്ട് 5 മണിക്ക് മുമ്പായി താലൂക്ക് ഓഫീസിൽ സമർപ്പിക്കണം. പരാതിക്കാർ വികസന സമിതി യോഗത്തിൽ നേരിട്ട് ഹാജരാകണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

