നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ കീഴിലുള്ള വാർഡ് 12 ത്രിവേണി 2 ജെ.എൽ.ജി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ്. ചെയർപേഴ്സൺ ജിഷ കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർമാരായ അഷ്റഫ് പി., കെ. രാജീവൻ, നയന, കൃഷി ഓഫീസർ അനുഷ അൻവർ, കൃഷി അസിസ്റ്റന്റ് സന്ധ്യ, അഗ്രി സി.ആർ.പി. വത്സല, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

