കാർട്ടൺ ഇന്ത്യ ഉടമയ്ക്കെതിരെ മുഹമ്മദ് ഷമ്മാസ് വക്കീൽ നോട്ടീസ് അയച്ചു

Kannadiparamba online news
Screenshot

കണ്ണൂർ കാർട്ടൺ ഇന്ത്യ അലയൻസ് ഉടമ മുഹമ്മദ് ആസി ഫിന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഏഴുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. ഇ.ആർ.വിനോദ് മുഖേ നയാണ് നോട്ടീസ് അയച്ചത്. പി.പി.ദിവ്യയുമായുള്ള വിഷയം ഒത്തുതീർപ്പാക്കാൻ അഞ്ചുല ക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ദൃ ശ്യമാധ്യമങ്ങളിലൂടെയും സാ മൂഹികമാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തിയെ ന്നാണ് പരാതി. ഷമ്മാസിനെതി രെ നടത്തിയ പ്രസ്താവന പൂർ ണമായും വ്യാജവും അടിസ്ഥാ നരഹിതവുമാണെന്ന് നോട്ടീ സിൽ പറയുന്നു. വ്യാജ ആരോ പണം ഉന്നയിച്ച അതേ ദൃശ്യമാ ധ്യമങ്ങളിലൂടെ തന്നെ ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം.

നോട്ടീസ് കൈപ്പറ്റി ഏഴുദിവ സത്തിനകം ആവശ്യങ്ങൾ പാ ലിച്ചില്ലെങ്കിൽ സിവിൽ, ക്രിമി നൽ നിയമനടപടികളുമായി മു ന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!